/kalakaumudi/media/post_banners/1672e533fbaaa2a2a530c07f97eeeb7810b890c7cd62e91fef482246e81f3432.jpg)
രാജ്കോട്ട്: മൂന്നാം ടെസ്റ്റിലെ വിജയത്തിന് പിന്നാലെ ടെസ്റ്റ് ലോകചാമ്പ്യന്‍ഷിപ്പിലെ റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാംസ്ഥാനത്തേക്ക് ഉയര്‍ന്നു. ഇംഗ്ലണ്ട് എട്ടാംസ്ഥാനത്തേക്ക് വീണു. ഒന്നാം സ്ഥാനം ന്യൂസീലന്‍ഡ് സ്വന്തമാക്കി. ഏഴ് മത്സരം കളിച്ച ഇന്ത്യയ്ക്ക് 59.52 പോയിന്റും നാല് മത്സരം കളിച്ച ന്യൂസീലന്‍ഡിന് ശരാശരി 75 പോയിന്റുമാണുള്ളത്. 21.87 പോയിന്റാണ് ഇംഗ്ലണ്ട് നേടിയത്.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. റണ്‍സ് അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് പ്രകടനത്തിന്റെയും യശസ്വി ജയ്സ്വാളിന്റെ ഇരട്ട സെഞ്ചുറി കരുത്തിലുമാണ് ഇന്ത്യ മുന്നേറിയത്. ഫെബ്രുവരി 23-ന് റാഞ്ചിയിലാണ് നാലാം ടെസ്റ്റ് മത്സരം നടക്കുക.