/kalakaumudi/media/post_banners/5f2cc6e7c7020456018d8425cf24bd0439a26dec20c6af56ba0536b871635834.jpg)
തുര്‍ക്കി: ടര്‍ക്കിഷ് വനിതാ കപ്പില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ചരിത്ര വിജയം. യൂറോപ്യന്‍ ടീമായ എസ്റ്റോണിയയെ നേരിട്ട ഇന്ത്യ 4-3ന്റെ വിജയമാണ് നേടിയത്.ജയത്തോടെ ചാവോബ ദേവി പരിശീലിപ്പിച്ച ഇന്ത്യന്‍ ടീം ചരിത്രം സൃഷ്ടിച്ചു, ഇന്ത്യന്‍ സീനിയര്‍ വനിതാ ടീം മുമ്പൊരിക്കലും യുവേഫ കോണ്‍ഫെഡറേഷനില്‍ നിന്നുള്ള ഒരു ടീമിനെ ഔദ്യോഗിക മത്സരത്തില്‍ തോല്‍പ്പിച്ചിട്ടില്ല. ഇതാദ്യമായാണ് ഇങ്ങനെ വിജയിക്കുന്നത്.
തുര്‍ക്കിയിലെ അലന്യയിലെ ഗോള്‍ഡ് സിറ്റി സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന മത്സരത്തില്‍ 17-ാം മിനിറ്റില്‍ മനീഷ കല്യാണ് നേടിയ ഗോളില്‍ ആണ് ഇന്ത്യ ലീഡ് നേടിയത്. 32-ാം മിനിറ്റില്‍ ലിസ്റ്റെ തമ്മിക്കിന്റെ ഗോളില്‍ എസ്‌തോണിയ സമനില പിടിച്ചു. രണ്ടാം പകുതിയില്‍ 62ആം മിനുട്ടില്‍ ഇന്ദുമതി കതിരേശനും 79ആം മിനുട്ടില്‍ പ്യാരി സാക്സയും 81ആം മിനുട്ടില്‍ മനീഷയും ഗോള്‍ നേടിയതോടെ ഇന്ത്യ 4-1ന് ലീഡ് നേടി.
വ്‌ലാഡ കുബസോവ (88), മാരി ലിസ് ലില്ലെമേ (90) എന്നിവരിലൂടെ അവസാനം എസ്റ്റോണിയ രണ്ട് ഗോളുകള്‍ നേടി. ഇന്ത്യ ബെലാറസ്, യുക്രെയ്ന്‍, റൊമാനി എന്നീ യൂറോപ്യന്‍ രാജ്യങ്ങളെ ഔദ്യോഗിക മത്സരത്തില്‍ നേരിട്ടിട്ടുണ്ട് എങ്കിലും ജയിച്ചിരുന്നില്ല. ഫെബ്രുവരി 24 ശനിയാഴ്ച ഹോങ്കോങ്ങിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.