ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ്: ആദ്യ ദിനത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതകള്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍, മത്സരത്തിന്റെ ആദ്യ ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സ് നേടി.

author-image
Web Desk
New Update
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ്: ആദ്യ ദിനത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതകള്‍

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍, മത്സരത്തിന്റെ ആദ്യ ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സ് നേടി. വനിതാ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു ടീം ആദ്യ ദിവസം 400 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്.

1935ല്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ട് ടീം നേടിയ 431/4 ആണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിനം ഒരു ടീം നേടിയ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 410 റണ്‍സെടുത്തു. 69 റണ്‍സെടുത്ത ശുഭ സതീഷാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജെമീമ റോഡ്രിഗസ്(68), യാസ്തിക ഭാട്ടിയ(66), ദീപ്തി ശര്‍മ(60*), ഹര്‍മന്‍പ്രീത് കൗര്‍(49) എന്നിവരാണ് ഇന്ത്യക്കായി തിളങ്ങിയത്.

india cricket england