/kalakaumudi/media/post_banners/05af465b6b80b6d5257b7ef5498bc23a4893e023e4e16d677b1ab437fcbe1e43.jpg)
പോര്‍ട്ട് എലിസബത്ത്: വനിതാ ട്വന്റി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കിലാണ് ഗ്രൂപ്പ് ബി മത്സരത്തില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ നേരിടുന്നത്.
ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും. തോറ്റാല്‍ നാള നടക്കുന്ന പാക്കിസ്ഥാന്‍-ഇംഗ്ലണ്ട് മത്സരഫലത്തെ ആശ്രയിക്കണം. 3 മത്സരങ്ങളില്‍ 2 ജയവും ഒരു തോല്‍വിയുമുള്ള ഇന്ത്യ ഗ്രൂപ്പില്‍ രണ്ടാമതാണ്.