/kalakaumudi/media/post_banners/cf7941045ba5f1dbbf3237d98e3bc22bf7b7d9889d6aab976f8590594be44ad1.jpg)
ഹാങ്ചൗ:ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഐശ്വരി പ്രതാപ് സിങ്ങാണ് ഒടുവിൽ ഇന്ത്യയ്ക്ക് മെഡൽ നേടിത്തന്നത്. 459.7 പോയിന്റോടെ വെള്ളി മെഡലാണ് ഇന്ത്യൻ താരം സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിൽ നാല് മെഡലുകൾ നേടിയാണ് ഐശ്വരി പ്രതാപ് സിംഗ് ടോമർ ചൈനയോട് വിട പറയുന്നത്. രണ്ട് സ്വർണവും ഒരു വെളളിയും ഒരു വെങ്കലവുമാണ് ഐശ്വരിയുടെ നേട്ടം.
മുമ്പ് 10 മീറ്റർ എയർ റൈഫിലും ടീം ഇനത്തിൽ സ്വർണവും 50 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും ഐശ്വരി സ്വർണം സ്വന്തമാക്കിയിരുന്നു. 10 മീറ്റർ എയർ റൈഫിളിൽ താരം വെങ്കലവും നേടിയിരുന്നു.ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഷൂട്ടിങ്ങില്‍ നേടുന്ന 18-ാം മെഡലാണിത്. ഇന്ത്യ നേടിയ എട്ട് സ്വർണത്തിൽ ആറും ഷൂട്ടിങ്ങിൽ നിന്നാണ് ലഭിച്ചത്.