ഏഷ്യൻ ഗെയിംസ്: 10 മീറ്റര്‍ എയര്‍ പിസ്റ്റളിൽ ഇന്ത്യയ്ക്ക് വെള്ളി

By Hiba.30 09 2023

imran-azhar

 

ഹാങ്ചൗ:10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം മത്സരത്തില്‍ ഇന്ത്യയുടെ സരബ്‌ജോത് സിങ്-ദിവ്യ ടി.എസ് സഖ്യം വെള്ളി നേടി. ഫൈനലിൽ ചൈനയോടാണ് ഇന്ത്യൻ ടീം പരാജയപ്പെട്ടത്.

 

 

ഒരു ഘട്ടത്തിൽ മുന്നിൽ നിന്ന ഇന്ത്യ അവസാനമാണ് മത്സരം കൈവിട്ടത്. സ്കോർ 14-16.ഷൂട്ടിങ്ങിൽ നിന്ന് ഇന്ത്യ സ്വന്തമാക്കുന്ന 19-ാം മെഡലാണിത്.ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ആകെ 34 മെഡലുകൾ നേടി.

 

 

എട്ട് സ്വർണവും 13 വെള്ളിയും 13 വെങ്കലവും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തന്നെയാണ്.അത്‌ലറ്റിക്‌സില്‍ മെഡൽ പ്രതീക്ഷകൾ ഉയർത്തി മലയാളി താരങ്ങളായ മുരളി ശ്രീശങ്കറും ജിൻസൺ ജോൺസണും ഫൈനലിന് യോഗ്യത നേടി.

 

 

1500 മീറ്റർ ഓട്ടമത്സരത്തിൽ ജിൻസൺ ജോൺസണും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ലോങ്ജമ്പിൽ ജെസ്വിൻ ആൽഡ്രിനും 1500 മീറ്ററിൽ അജയ് കുമാർ സരോജും ഇന്ത്യയുടെ മെഡൽ പ്രതീക്ഷ ഉയർത്തുന്ന താരങ്ങളാണ്.

 

OTHER SECTIONS