ഷൂട്ടിങ്ങിൽ ഇന്ത്യയുടെ തട്ടുതാന്നുതന്നെ;പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ സ്വർണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഷൂട്ടിംഗ് ടീം കുതിപ്പ് നിർത്തിയിട്ടില്ല ആറാം ദിവസവും ഇന്ത്യയ്ക്ക് സ്വർണമെഡൽ. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിലാണ് ഇന്ത്യൻ സഖ്യത്തിന് സ്വർണം ലഭിച്ചത്.

author-image
Hiba
New Update
ഷൂട്ടിങ്ങിൽ ഇന്ത്യയുടെ തട്ടുതാന്നുതന്നെ;പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ സ്വർണം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഷൂട്ടിംഗ് ടീം കുതിപ്പ് നിർത്തിയിട്ടില്ല ആറാം ദിവസവും ഇന്ത്യയ്ക്ക് സ്വർണമെഡൽ. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിലാണ് ഇന്ത്യൻ സഖ്യത്തിന് സ്വർണം ലഭിച്ചത്.

ഐശ്വരി പ്രതാപ് സിങ് ടോമർ, സ്വപ്നിൽ കുസാലെ, അഖിൽ ഷിയോറൻ എന്നിവരുടെ സംഘമാണ് ഇന്ത്യയ്ക്ക് സ്വർണം നേടിത്തന്നത്. ലോക റെക്കോർഡ് സ്കോറായ 1769 പോയിന്റോടെയാണ് ഇന്ത്യൻ താരങ്ങളുടെ അവിശ്വസനീയമായ നേട്ടം.

ആറാം ദിനത്തിലെ ആദ്യ മെഡൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലായിരുന്നു. ഇഷ സിങ്ങ്, പലക്ക് ജി, ദിവ്യ ടിഎസ് സഖ്യം വെള്ളി മെഡൽ നേടി.

ഇതോടെ ഷൂട്ടിങ്ങിൽ ഇന്ത്യൻ ടീം 15 മെഡലുകൾ കരസ്ഥമാക്കി . അഞ്ച് സ്വർണമാണ് ഇന്ത്യൻ സംഘം ഷൂട്ടിങ്ങിൽ നേടിയത്. 1731 പോയിന്റോടെയാണ് ഇന്ത്യൻ വനിതകളുടെ നേട്ടം.

asiangmes shooting 50 m rifles gold