ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോള്‍: ഇന്ത്യയ്ക്ക് കിരീടം

ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ലെബനനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഇന്ത്യന്‍ കിരീടം സ്വന്തമാക്കിയത്.

author-image
Web Desk
New Update
ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോള്‍: ഇന്ത്യയ്ക്ക് കിരീടം

ഭുവനേശ്വര്‍: ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ലെബനനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഇന്ത്യന്‍ കിരീടം സ്വന്തമാക്കിയത്.

മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയുടെ 46ാം മിനിറ്റില്‍ ക്യാപ്റ്റര്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ നേടിയത്. പിന്നീട് 65ാം മിനിറ്റില്‍ ലാല്യന്‍സ്വാല ചാങ്‌തെ രണ്ടാമത്തെ ഗോള്‍ നേടി.

ഇന്ത്യ, ലെബനന്‍, മംഗോളിയ, വനൗതു എന്നീ രാജ്യങ്ങള്‍ പങ്കെടുത്ത ചാംപ്യന്‍ഷിപ്പില്‍ പ്രാഥമിക റൗണ്ടിലെ ആദ്യ രണ്ടു സ്ഥാനക്കാരായാണ് ഇന്ത്യയും ലെബനനും ഫൈനലിലെത്തിയത്. 2 ജയം, ഒരു സമനില എന്നിവയുമായി 7 പോയിന്റോടെയാണ് ഇന്ത്യ ഒന്നാമതെത്തിയത്.

ഇന്ത്യയോടും മഗോളിയയോടും സമനില വഴങ്ങിയെങ്കിലും വനൗതുവിനെ 30ന് തോല്‍പിച്ചത് ലെബനനു രക്ഷയായി. 5 പോയിന്റോടെയാണ് ലെബനന്‍ രണ്ടാം സ്ഥാനക്കാരായത്.

india sports intercontinental cup football