ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യമായി ബാഡ്മിന്റണില്‍ വെള്ളി

ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി ഇന്ത്യന്‍ ബാഡ്മിന്റണ്‍ സംഘത്തിന് വെള്ളി മെഡല്‍. ചൈനയ്ക്കാണ് സ്വര്‍ണ മെഡല്‍.

author-image
Web Desk
New Update
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യമായി ബാഡ്മിന്റണില്‍ വെള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി ഇന്ത്യന്‍ ബാഡ്മിന്റണ്‍ സംഘത്തിന് വെള്ളി മെഡല്‍. ചൈനയ്ക്കാണ് സ്വര്‍ണ മെഡല്‍.

ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ ജയിച്ചു. എന്നാല്‍, അവസാന മൂന്ന് മത്സരങ്ങളും ചൈന വിജയിച്ചു.

ഫൈനലില്‍ മലയാളി താരം എച്ച് എസ് പ്രണോയ് കളിച്ചിരുന്നില്ല.

ലക്ഷ്യ സെന്നാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യം ഇറങ്ങിയത്. ചൈനയുടെ ഷി യുക്വിയെ 2-1ന് പരാജയപ്പെടുത്തി ലക്ഷ്യാ സെന്‍ ഇന്ത്യയെ മുന്നിലെത്തിച്ചു.

രണ്ടാം മത്സരത്തില്‍ സ്വാതിക് സായ്രാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഇറങ്ങി. നേരിട്ടുള്ള ഗെയിമുകള്‍ക്ക് ഇന്ത്യ വിജയം സ്വന്തമാക്കി.

മൂന്നാം മത്സരത്തിനിറങ്ങിയ കിഡംബി ശ്രീകാന്ത് തോല്‍വി വഴങ്ങി. ഇത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

നാലാം മത്സരത്തിനിറങ്ങിയ കപില ദ്രുവ്-കൃഷ്ണ പ്രസാദ് സഖ്യത്തിന് പിടിച്ചുനില്‍ക്കാനായില്ല. നാലാം മത്സരം ചൈന ജയിച്ചു. അതോടെ പോരാട്ടം 2-2 ന് സമനില ആയി.

അഞ്ചാം അങ്കത്തില്‍ ഇന്ത്യയ്ക്കായി ഇറങ്ങിയത് മിഥുന്‍ മഞ്ജുനാഥ് ആയിരുന്നു. മിഥുനെ തോല്‍പ്പിച്ച് ചൈന സ്വര്‍ണം സ്വന്തമാക്കി.

india badminton asian games