/kalakaumudi/media/post_banners/5402c341fa08a56945277a29ebc879126b357dc5f9fd9c2e89253df85cfb1775.jpg)
ഹാങ്ചൗ:വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ്ങില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ വെള്ളി നേടി. ഫൈനലില്‍ ചൈനയുടെ ലി ക്വിയാനോട് 5-0ത്തിനാണ് ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പരാജയം വഴങ്ങിയത്. ഫൈനല്‍ പ്രവേശനത്തോടെ 2024 ലെ പാരീസ് ഒളിമ്പിക്‌സിനും ലവ്‌ലിന യോഗ്യത നേടിയിരുന്നു.
ഗെയിംസിൻ്റെ 11-ാം ദിനം അഞ്ച് മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. ബോക്സിങ്ങില്‍ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ പര്‍വീണ്‍ ഹൂഡ വെങ്കലം സ്വന്തമാക്കിയിരുന്നു. സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സിലും ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ ലഭിച്ചിരുന്നു. നേരത്തേ അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തില്‍ സ്വര്‍ണവും 35 കിലോമീറ്റര്‍ നടത്തത്തില്‍ ടീം ഇനത്തില്‍ വെങ്കലവുമാണ് ഇന്ത്യ നേടിയത്.