/kalakaumudi/media/post_banners/ed2fb55e756043c513835ddd63f38bd538c89167676ac708978304054841d647.jpg)
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20 യില്‍ ഇന്ത്യക്ക് രണ്ട് റണ്‍ ജയം. മഴ മുടക്കിയ മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 6.5 ഓവറില്‍ രണ്ടിന് 47 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. തുടര്‍ന്ന് ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും (24), റുതുരാജ് ഗെയ്കവാദും (പുറത്താവാതെ 19) ഒന്നാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിചേര്‍ത്തു. അടുത്തടുത്ത പന്തുകളില്‍ ജെയ്സ്വാളും തിലക് വര്‍മയും (0) പുറത്തായെങ്കിലും അപ്പോഴേക്കും ഇന്ത്യ ജയമുറപ്പിച്ചിരുന്നു. റുതുരാജിനൊപ്പം സഞ്ജു സാംസണ്‍ (1) പുറത്താവാതെ നിന്നു.
ജെയ്സ്വളിനെ ക്രെയ്ഗ് യംഗ് പോള്‍ സ്റ്റിര്‍ലിംഗിന്റെ കൈകളിലെത്തിച്ചു. അടുത്ത പന്തില്‍ തിലകിനെ യംഗ് വിക്കറ്റ് കീപ്പര്‍ ലോര്‍കാന്‍ ടക്കറിന്റെ കൈകളിലുമെത്തിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡിന് ബാരി മക്കാര്‍ത്തി (33 പന്തില്‍ പുറത്താവാതെ 51) ക്വേര്‍ടിസ് കാംഫെര്‍ (39), എന്നിവരുടെ ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.