/kalakaumudi/media/post_banners/2cf74c2e6b78cd0478ffc0422f3c126cb47787102b1fb184941338f9680cdfc9.jpg)
മുംബൈ:2023 ലോകകപ്പിലെ ആദ്യ സെമി പോരാട്ടത്തിൽ ന്യൂസിലന്റിനെതിരെ ടോസ് നേടിയ ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം ആരംഭിക്കുക.
നെതർലൻഡ്സിനെതിരെ അവസാന ലീഗ് മത്സരം കളിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.ശ്രീലങ്കക്കെതിരെ അവസാന മത്സരം ജയിച്ച ടീമിൽ ന്യൂസിലൻഡും മാറ്റം വരുത്തിയിട്ടില്ല.
ഇന്ത്യ രണ്ട് തവണ കിരീടത്തിൽ മുത്തമിട്ടപ്പോൾ ന്യൂസീലൻഡിന് ഇതുവരെ കിരീടമുയർത്താനായിട്ടില്ല. 2019 ലോകകപ്പ് സെമിയിൽ ഇന്ത്യയെ പരാജയപ്പെടുത്തി ഫൈനലിലെത്തിയെങ്കിലും ടീം ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു.
2019-ന്റെ ബാക്കിയെന്നോണം 2023 ലോകകപ്പിലും മറ്റൊരു ഇന്ത്യ-ന്യൂസീലൻഡ് സെമി ഫൈനലിന് വേദിയൊരുങ്ങുകയാണ്.ഈ ലോകകപ്പിലെ ഏറ്റവും സ്ഥിരതയാർന്ന ടീമായ ഇന്ത്യ തുടർച്ചയായ ഒൻപത് കളികൾ വിജയിച്ചാണ് സെമിയിലെത്തിയത്.
ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ നാല് വിക്കറ്റിന് കിവീസിനെ തകർക്കുകയും ചെയ്തു. മറുവശത്ത് ന്യൂസീലൻഡ് നാലാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ , ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൻ:ഡെവൺ കോൺവേ, രച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ടോം ലാതം, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്നർ, ടിം സൗത്തി, ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗൂസൺ