/kalakaumudi/media/post_banners/8ee1a6710d11249e98b929d6cea71ee881c1dbbed68a0fcbd943d0cdd1c5144d.jpg)
2023 ലോകകപ്പ് മത്സരത്തിൽ നെതെർലാൻഡ്സിനെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിങ് തിരഞ്ഞെടുത്തു. ഉച്ചയ്ക്ക് 2 മണിക്ക് ബാംഗ്ലൂരിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുക. സെമിക്ക് മുൻപുള്ള ഇന്ത്യയുടെ അവസാന മത്സരമാണിത്.
ഇന്ത്യൻ ടീമിൽ അഴിച്ചു പണികളൊന്നുമില്ല.നെതര്‍ലന്‍ഡ്സ് ടീമിലും മാറ്റങ്ങളൊന്നുമില്ല. ഇന്ത്യ ആദ്യമേ സെമി ഉറപ്പിച്ചെങ്കിലും നെതർലൻഡ്‌സ് 2025 ലെ ചാമ്പ്യൻസ് ട്രോഫിയാണ് ലക്ഷ്യം വെക്കുന്നത്.
നെതര്‍ലന്‍ഡ്സിനെ കീഴടക്കിയാല്‍ ഒരു ലോകകപ്പില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ജയിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ രോഹിത് ശര്‍മക്കാവും. കൂടാതെ വിരാട് കോഹ്‌ലിയുടെ 50-ാം സെഞ്ചുറിയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ലോകേഷ് രാഹുൽ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
നെതർലൻഡ്സ് ടീം: മാക്സ് ഒഡൗഡ്, വെസ്ലി ബറേസി, കോളിൻ അക്കർമാൻ, സിബ്രാൻഡ് ഏംഗൽബ്രെക്റ്റ്, സ്കോട്ട് എഡ്വേർഡ്സ് (ക്യാപ്റ്റൻ ) (വിക്കറ്റ് കീപ്പർ), ബാസ് ഡി ലീഡ്, തേജ നിദാമാനുരു, ലോഗൻ വാൻ ബീക്ക്, റോലോഫ് വാൻ ഡെർ മെർവെ, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ