/kalakaumudi/media/post_banners/a4c67753253290549e81392ef344c7d27a3b16a22f91125f256bd926721adc54.jpg)
ധാക്ക: ഏകദിന പരമ്പര സമനിലയിലായതോടെ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ നില്‍ക്കാതെ ബംഗ്ലദേശ് വനിതാ താരങ്ങള്‍ ഇറങ്ങിപ്പോയി.
ഫോട്ടോയെടുക്കാന്‍ നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബംഗ്ലദേശ് താരങ്ങള്‍ക്കൊപ്പം അംപയര്‍മാരെ കൂടി ക്ഷണിച്ചിരുന്നു. അംപയര്‍മാരും ബംഗ്ലദേശ് ടീമിലുള്ളതാണ് എന്നു താരങ്ങളെ പരിഹസിക്കാനാണ് ഹര്‍മന്‍പ്രീത് ഇത്തരമൊരു നീക്കം നടത്തിയതെന്നും വിമര്‍ശനമുയര്‍ന്നു.
ഹര്‍മന്‍ ഇക്കാര്യം പറഞ്ഞതോടെ ഫോട്ടോയെടുക്കാന്‍ നില്‍ക്കാതെ ബംഗ്ലദേശ് താരങ്ങള്‍ ഇറങ്ങിപ്പോയി. ഫോട്ടോ സെഷനിടെ ഹര്‍മന്‍പ്രീത് കൗര്‍ ബംഗ്ലദേശ് താരങ്ങളോടു സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.