ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡര്‍ബനില്‍; മഴയില്‍ ബാഗ് കുടയാക്കി താരങ്ങള്‍

By Anu.08 12 2023

imran-azhar

 

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡര്‍ബനിലെത്തി. താരങ്ങള്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അവരെ സ്വീകരിച്ചതോ ശക്തമായ മഴയും. കയ്യില്‍ കുടയില്ലാത്തിനാല്‍ താരങ്ങള്‍ മഴ നനഞ്ഞ് ബസിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാല്‍ ചില താരങ്ങളാകട്ടെ മഴ നനയാതിരിക്കാന്‍ തലയില്‍ ബാഗും ചുമന്നാണു ബസിനടുത്തേക്കു പോയത്.

 

ട്വന്റി20 പരമ്പരയിലെ ആദ്യ പോരാട്ടം ഡിസംബര്‍ പത്തിന് ഡര്‍ബനില്‍ നടക്കും. 12നും 14നുമാണു രണ്ടും മൂന്നും മത്സരങ്ങള്‍. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലാണ് ട്വന്റി20 ടീം ദക്ഷിണാഫ്രിക്കയില്‍ കളിക്കാനിറങ്ങുന്നത്. ഡിസംബര്‍ 17 മുതലാണ് ഏകദിന പരമ്പര തുടങ്ങുന്നത്. കെ.എല്‍. രാഹുല്‍ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണുമുണ്ട്.

 

കഴിഞ്ഞ വര്‍ഷം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിച്ചപ്പോള്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ ആതിഥേയര്‍ സ്വന്തമാക്കിയിരുന്നു. ശക്തമായ മത്സരമാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പര 41ന് ജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലെത്തിയത്.

 

OTHER SECTIONS