ഫായിസ് ഫസല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഫായിസ് ഫസല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.

author-image
Athira
New Update
ഫായിസ് ഫസല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഫായിസ് ഫസല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയില്‍ ഹരിയാനയ്‌ക്കെതിരായ മത്സരത്തിനു ശേഷമാണ് 38 വയസ്സുകാരനായ താരം ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

ഇന്ത്യയ്ക്കായി ഒരു ഏകദിന മത്സരം മാത്രം കളിച്ച ഫായിസ് ഫസല്‍ അരങ്ങേറ്റത്തില്‍ ടീമിനായി അര്‍ധ സെഞ്ചറിയും നേടിയിരുന്നു. താരത്തിന് ദേശീയ ടീമില്‍ അവസരങ്ങള്‍ ലഭിച്ചില്ല. ആഭ്യന്തര ക്രിക്കറ്റില്‍ വിദര്‍ഭയുടെ താരമായ ഫായിസ് ഫസല്‍ നൂറിലേറെ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

50 ഓവര്‍ ക്രിക്കറ്റില്‍ ഒരു മത്സരം മാത്രം കളിച്ച്, അതില്‍ അര്‍ധ സെഞ്ചറിയും, അതിനു മുകളില്‍ സ്‌കോര്‍ ചെയ്ത ഏക ഇന്ത്യന്‍ താരം ഫായിസ് ഫസലാണ്. 21 വര്‍ഷത്തെ കരിയറില്‍ വിദര്‍ഭയ്ക്കു വേണ്ടിയും രാജ്യത്തിനു വേണ്ടിയും കളിക്കാന്‍ സാധിച്ചതു വലിയ നേട്ടമാണെന്നും താരം പറഞ്ഞു.

 

 

 

 

 

sports news Latest News sports updates