വധൂവരന്മാര്‍ക്ക് നല്‍കിയ വിവാഹ സമ്മാനം; 50 കോടി വില വരുന്ന വീട്;സല്‍മാന്‍ ഖാന്‍ 1.64 കോടി വിലവരുന്ന ഔഡി കാറും

By parvathyanoop.26 01 2023

imran-azhar


പുനെ: ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലിനും ബോളിവുഡ് താരം അതിയ ഷെട്ടിക്കും വിവാഹത്തിന് ലഭിച്ചത് കോടികള്‍ വില മതിയ്ക്കുന്ന സമ്മാനങ്ങള്‍.സുനില്‍ ഷെട്ടിയുടെ ഖണ്ഡാലയിലെ ഫാംഹൗസില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

 

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രാഹുലും അഥിയയും വിവാഹിതരായത്. ഒരു വര്‍ഷം മുന്‍പാണ് ഇരുവരും ബന്ധം പരസ്യമാക്കിയത്. അതിനു പിന്നാലെ പൊതുപരിപാടികളിലും മറ്റും ഇരുവരും ഒരുമിച്ചെത്താന്‍ തുടങ്ങി.

 


അതിയ ഷെട്ടിയുടെ പിതാവ് ബോളിവുഡ് താരം സുനില്‍ ഷെട്ടി വധൂവരന്മാര്‍ക്ക് സമ്മാനമായി നല്‍കിയത് 50 കോടി വില വരുന്ന വീടാണ്. ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ 1.64 കോടി വിലവരുന്ന ഔഡി കാറും നടന്‍ ജാക്കി ഷെറോഫ് 30 ലക്ഷം വിലവരുന്ന വാച്ചും സമ്മാനമായി നല്‍കി.

 

നടന്‍ അര്‍ജുന്‍ കപൂര്‍ 1.5 കോടി വിലവരുന്ന ഡൈമണ്ട് നെക്ലെസാണ് സമ്മാനമായി നല്‍കിയത്. ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലി 2.17 കോടി വിലവരുന്ന ഔഡി കാറും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ധോനി 80 ലക്ഷം രൂപ വിലവരുന്ന കവാസാക്കി നിന്‍ജ ബൈക്കുമാണ് സമ്മാനമായി നല്‍കിയത്.

 

ഐപിഎല്‍ സീസണ് ശേഷം പ്രത്യേക വിവാഹ വിരുന്ന് നടത്തുമെന്ന് ഇരുവരുടേയും കുടുംബം അറിയിച്ചു.

 

 

OTHER SECTIONS