ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്ക്വാദ് വിവാഹിതനായി

By Lekshmi.04 06 2023

imran-azhar

 

മുംബൈ: ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്ക്വാദും ഉത്കര്‍ഷ പവാറും വിവാഹിതരായി. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഋതുരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

 

ഈയിടെ അവസാനിച്ച ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ഋതുരാജ് കാഴ്ചവെച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയെങ്കിലും വിവാഹം മൂലം താരം മത്സരത്തില്‍ നിന്ന് പിന്മാറി.

 

 

OTHER SECTIONS