/kalakaumudi/media/post_banners/8339c1b5fe0de93fea101b875987c571382200fc27ced059efc3a32484b2db74.jpg)
ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ മത്സരത്തിനായി ഇന്ത്യന്‍ ടീം ഖത്തറിലെത്തി. സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘമാണെത്തിയത്. വിമാനത്താവളത്തില്‍ എത്തിയ താരങ്ങള്‍ക്ക് ഉജ്ജ്വല വരവേല്‍പ്പാണ് ആരാധകര്‍ ഒരുക്കിയത്.
ടൂര്‍ണമെന്റിനായി ഖത്തറില്‍ ആദ്യമെത്തിയ ടീമും ഇന്ത്യയാണ്. സഹലും ഛേത്രിയും അടങ്ങുന്ന ടീം പുറത്തേക്ക് വന്നതോടെ ആരാധകര്‍ ആര്‍പ്പുവിളിക്കുകയും ചെയ്തു. സുനില്‍ ഛേത്രി ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് ടീം ബസിലേക്ക് കയറിയത്.
കഴിഞ്ഞ ദിവസമായിരുന്നു എഎഫ്സി ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ സീനിയര്‍ പുരുഷ ഫുട്ബോള്‍ ടീമിനെ കോച്ച് ഇഗോര്‍ സ്റ്റിമാക് പ്രഖ്യാപിച്ചത്. ഏഷ്യന്‍ കപ്പിനായി ബ്ലൂ ടൈഗേഴ്സ് ശനിയാഴ്ച ദോഹയില്‍ എത്തുമെന്നും അറിയിച്ചിരുന്നു. 2024 ജനുവരി 13ന് നടക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയാണ് എതിരാളികള്‍.