10 ടീമുകള്‍, 12 വേദികള്‍, 74 മത്സരങ്ങള്‍... ഐപിഎല്‍ മാമാങ്കത്തിന് ഇനി ദിവസങ്ങള്‍ മാത്രം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐപിഎല്‍)ന്റെ 16-ാം പതിപ്പിന് ഇനി ദിവസങ്ങള്‍ മാത്രം. പത്ത് ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റിന്റെ ഇത്തവണത്തെ പ്രത്യേകത നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണും പഴയ താളത്തിലേക്ക് തിരികെ വരുന്നു എന്നതാണ്.

author-image
Web Desk
New Update

വെള്ളിയാഴ്ച ആരംഭിക്കുന്ന ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ പഴയപടി ഹോം, എവേ മത്സരങ്ങളിലൂടെ പുരോഗമിക്കും.

കോവിഡ് മഹാമാരി കാരണം 2019 സീസണിനു ശേഷം ഐപിഎല്‍ അതിന്റെ തനിമയോടെ നടന്നിട്ടില്ല. കഴിഞ്ഞ തവണ പോലും താരങ്ങള്‍ക്കും മറ്റും വലിയ വെല്ലുവിളിയാണ് ഇന്ത്യയിലും അവരുടെ സ്വന്തം നാട്ടിലും താരങ്ങള്‍ക്കും മറ്റും നേരിടേണ്ടി വന്നത്. ഇടയ്ക്കു നടന്ന രണ്ടു സീസണുകള്‍ ഗള്‍ഫു നാടുകളിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ തുടങ്ങിവച്ചെങ്കിലും പകുതിക്കുവച്ച് വീണ്ടും ഗള്‍ഫ് നാടുകളിലേക്കു മാറ്റിയിരുന്നു.

പത്തു ടീമുകളാണ് ഇക്കുറി അണിനിരക്കുക. ആകെ 74 മത്സരങ്ങള്‍. ടാറ്റയാണ് പ്രധാന സ്‌പോണ്‍സര്‍. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ആണ് സംഘാടകര്‍. ജിയോ സിനിമയ്ക്കും സ്റ്റാര്‍ സ്‌പോര്‍ട്‌സിനുമാണ് സംപ്രേക്ഷണാവകാശം.

31 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ചെന്നൈ സൂപ്പര്‍ കിംഗ്‌സും ആതിഥേയരായ ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും.

12 വേദികളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. അഹമ്മദാബാദിന് പുറമെ ഡല്‍ഹി, ലക്ക്‌നൗ, ധര്‍മ്മശാല, മൊഹാലി, ജയ്പുര്‍, ഗുവാഹട്ടി, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് മത്സരവേദികള്‍.

cricket ipl indian premier league