നിരാശ, പത്തുദിവസം ഒന്നും ചെയ്തില്ല, അക്ഷര്‍ പട്ടേലിന്റെ വെളിപ്പെടുത്തല്‍

By web desk.02 12 2023

imran-azhar

 

റായ്പൂര്‍: ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതില്‍ പ്രതികരിച്ച് ഇന്ത്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍. പുറത്താക്കിയ സമയത്ത് നിരാശ മൂലം 10 ദിവസത്തോളം ഒന്നും ചെയ്യാതെ നിന്നെന്ന് അക്ഷര്‍ പറഞ്ഞു. പരുക്ക് മൂലമാണ് ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് അക്ഷറിനെ ഒഴിവാക്കിയത്. 15 അംഗ ടീമില്‍ ഉള്‍പ്പെട്ടിരുന്ന അക്ഷറിനെ പൂര്‍ണമായും ഫിറ്റ് അല്ലാത്തിനാല്‍ അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു.അക്ഷറിന് പകരം രവിചന്ദ്രന്‍ അശ്വിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 


' ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ്. ആദ്യം ടീമില്‍ ഉള്‍പ്പെട്ടതിന്റെ സന്തോഷം. പിന്നീട് പെട്ടെന്നുള്ള പുറത്താക്കല്‍. നിരാശ തോന്നാതിരിക്കില്ലല്ലോ. 10 ദിവസത്തോളം കടുത്ത നിരാശയിലായിരുന്നു. പിന്നീട് അതില്‍ നിന്നും മുക്തനായി' - അക്ഷര്‍ പറഞ്ഞു.

 

ഓസ്‌ട്രേലിയക്കെതിരെ 4 ാം ട്വന്റി 20യിലെ വിജയത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അക്ഷര്‍. 3 വിക്കറ്റ് വീഴ്ത്തിയ അക്ഷറായിരുന്നു പ്ലെയര്‍ ഓഫ് ദ മാച്ച്. പരമ്പരയില്‍ ആകെ 5 വിക്കറ്റ് വീഴ്ത്തി മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ട്വന്റി 20 ടീമിലും അക്ഷര്‍ ഉള്‍പ്പെട്ടിട്ടില്ല.

 

 

OTHER SECTIONS