ഇന്ത്യന്‍ സൂപ്പര്‍ കപ്പ്, ഇംഗ്ലണ്ട് എഫ്.എ കപ്പ് മാതൃകയില്‍

ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ഇംഗ്ലണ്ടിലെ എഫ്എ കപ്പ് ഫുട്‌ബോളിന്റെ മാതൃകയില്‍ നടത്താന്‍ നീക്കം.

author-image
Athira
New Update
ഇന്ത്യന്‍ സൂപ്പര്‍ കപ്പ്, ഇംഗ്ലണ്ട് എഫ്.എ കപ്പ് മാതൃകയില്‍

 

ന്യൂഡല്‍ഹി; ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ഇംഗ്ലണ്ടിലെ എഫ്എ കപ്പ് ഫുട്‌ബോളിന്റെ മാതൃകയില്‍ നടത്താന്‍ നീക്കം. സീസണ്‍ ഉടനീളം നടത്താനാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം. രു മാസം കൊണ്ടു തീര്‍ക്കാറുള്ള സൂപ്പര്‍ കപ്പിന് അടുത്ത സീസണ്‍ കലണ്ടറില്‍ 7 മാസമാണ് എഐഎഫ്എഫ് നീക്കിവച്ചിരിക്കുന്നത്. ടീമുകളുടെ ംണ്ണത്തിലും വര്‍ദ്ധനവുണ്ടാകും.

ഐഎസ്എല്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര ചാംപ്യന്‍ഷിപ്പുകളുടെ തീയതികളും എഐഎഫ്എഫ് പ്രഖ്യാപിച്ചു. ഡ്യുറാന്‍ഡ് കപ്പ് (ജൂലൈ 26ഓഗസ്റ്റ് 31), ഐഎസ്എല്‍ (സെപ്റ്റംബര്‍ 14 ഏപ്രില്‍ 30, 2025), ഐ ലീഗ് (ഒക്ടോബര്‍ 19 ഏപ്രില്‍ 30, 2025), ഇന്ത്യന്‍ വനിതാ ലീഗ് (ഒക്ടോബര്‍ 25ഏപ്രില്‍ 30, 2025), സൂപ്പര്‍ കപ്പ് (ഒക്ടോബര്‍ 1 മേയ് 15, 2025) എന്നിങ്ങനെയാണ് മത്സരക്രമം.

sports news Latest News news updates