ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ബ്ലാസ്റ്റേഴ്‌സ്-നോര്‍ത്ത് ഈസ്റ്റ് പോരാട്ടം സമനിലയില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്.

author-image
Web Desk
New Update
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ബ്ലാസ്റ്റേഴ്‌സ്-നോര്‍ത്ത് ഈസ്റ്റ് പോരാട്ടം സമനിലയില്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്.

ആദ്യ പകുതിയില്‍, 12-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിനായി നെസ്റ്റര്‍ ആല്‍ബിയാച് ഗോള്‍ നേടി. ഡാനിഷ് ഫറൂഖ് 49-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോള്‍ സ്വന്തമാക്കി.

ഒക്ടോബര്‍ 27ന് ഒഡിഷയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഈ മത്സരം മുതല്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമാനോവിച് ടീമിനൊപ്പം ചേരും.

Kerala Blasters indian super league north east united