/kalakaumudi/media/post_banners/25d45b2b5dcc33172dc856760eb72c5b20bab68a1fe18ed55bc27b0ab70a4308.jpg)
ഇസ്ലാമാബാദ്; 60 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടെന്നിസ് ടീം ഡേവിസ് കപ്പ് മത്സരങ്ങള്‍ക്ക് പാക്കിസ്ഥാനില്‍. ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഇസ്‌ലാമാബാദില്‍ ഇന്ത്യന്‍ ടീമിന് സ്വീകരണം നല്‍കി.
നോ പ്ലെയിങ് ക്യാപ്റ്റന്‍ സീഷന്‍ അലി, രാംകുമാര്‍ രാമനാഥന്‍, യൂകി ഭാംബ്രി, എന്‍.ശ്രീരാം ബാലാജി, നിക്കി പൂനാച്ച, സാകേത് മൈനേനി എിവരും സപ്പോര്‍ട്ടിങ് സ്റ്റാഫുമാണ് സംഘത്തിലുള്ളത്. റെഗുലര്‍ ക്യാപ്റ്റന്‍ രോഹിത് രാജ്പാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ടീമിനൊപ്പമില്ല. 1964-ലാണ് ഇന്ത്യന്‍ ടീം പാകസ്ഥാനില്‍ മത്സരം കളിച്ചത്. അതില്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു.