മിന്നു മിന്നിത്തിളങ്ങി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

By Web Desk.29 11 2023

imran-azhar

 

 

മുംബൈ: ഇംഗ്ലണ്ട് വനിത എ ടീമിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് തിളങ്ങുന്ന വിജയം. ആദ്യ മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.

 

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ വനിതകള്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓപ്പണര്‍ ഉമ ഛേത്രി ആദ്യം പുറത്തായി. തുടര്‍ന്ന് എത്തിയവര്‍ ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കി. ദിനേശ് വൃന്ദ 22, ദിഷ കസത് 25, ജി ദിവ്യ 22 എന്നിങ്ങനെയാണ് റണ്‍സ്.

 

15 റണ്‍സെടുത്ത അരൂഷിയും 19 റണ്‍സെടുത്ത കനിക അഹുജയും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. മിന്നു മണി രണ്ട് പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായി. നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് 134 റണ്‍സെടുത്തു.

 

മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റുകള്‍ വേഗത്തില്‍ വീണു. മൂന്നിന് 40 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ മുന്നോട്ടു നയിച്ചത് ഹോളി ആര്‍മിറ്റേജിന്റെ അര്‍ദ്ധ സെഞ്ച്വറിയാണ്.

 

ആര്‍മിറ്റേജിനെ മിന്നു മണി സ്വന്തം ബൗളിംഗില്‍ പിടികൂടി പുറത്താക്കി. ഇതോടെയാണ് മത്സരത്തിന്റെ ഗതി മാറിയത്.

 

 

OTHER SECTIONS