ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ചരിത്രം രചിച്ച് ഇന്ത്യയുടെ സുമത് നാഗല്‍

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ചരിത്രമെഴുതി ഇന്ത്യയുടെ സുമിത് നാഗല്‍. ലോക 31ാം നമ്പര്‍ താരം അലക്‌സാണ്ടര്‍ ബുബ്ലിക്കിനെ അട്ടിമറിച്ച് നാഗല്‍ രണ്ടാം റൗണ്ടില്‍ കടന്നു.

author-image
Web Desk
New Update
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ചരിത്രം രചിച്ച് ഇന്ത്യയുടെ സുമത് നാഗല്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ചരിത്രമെഴുതി ഇന്ത്യയുടെ സുമിത് നാഗല്‍. ലോക 31ാം നമ്പര്‍ താരം അലക്‌സാണ്ടര്‍ ബുബ്ലിക്കിനെ അട്ടിമറിച്ച് നാഗല്‍ രണ്ടാം റൗണ്ടില്‍ കടന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ചരിത്രത്തില്‍ 1989ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ സീഡ് ചെയ്ത താരത്തെ തോല്‍പിക്കുന്നത്.

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സുമിത്തിന്റെ വിജയം. സ്‌കോര്‍: 64, 6-2, 76. ആദ്യ ആറു ഗെയിമുകളില്‍ ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടമാണു നടത്തിയത്. ഒടുവില്‍ ടൈ ബ്രേക്കറിലാണു വിജയിയെ തീരുമാനിച്ചത്.

alexander bubli sumit nagal australian open