/kalakaumudi/media/post_banners/9e9fe919b473bdf95108a2135b3ac4f07a8c0622f91d07a822c9ba91c781146d.jpg)
ന്യൂയോര്‍ക്ക്: അമേരിക്കല്‍ ലീഗ്സ് കപ്പില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ കരുത്തില്‍ ഇന്റര്‍ മയാമി കിരീടം ചൂടി. ഫൈനല്‍ പോരാട്ടത്തില്‍ നാഷ് വില്ലയെയാണ് മയാമി പരാജയപ്പെടുത്തിയത്.
മയാമിയുടെ ആദ്യ കിരീട നേട്ടമാണിത്. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് (10-9) ഇന്റര്‍ മയാമിയുടെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പിടിച്ചിരുന്നു.
മത്സരത്തിന്റെ 23-ാം മിനിറ്റല്‍ മെസ്സിയുടെ തകര്‍പ്പന്‍ ഗോളോടെയാണ് മിയാമി മുന്നിലെത്തിയത്. 57-ാം മിനിറ്റില്‍ ഫഫ പികൗള്‍ട്ട് നാഷ് വില്ലയ്ക്കായി ഗോള്‍ നേടി.
മെസി ടൂര്‍ണമെന്റില്‍ ഏഴു മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടി. അമേരിക്കയിലെ ആദ്യ ടൂര്‍ണമെന്റില്‍ തന്നെ മെസ്സി കീരീടം സ്വന്തമാക്കി. ഇതോടെ മെസ്സിയുടെ കരിയറിലെ കിരീടനേട്ടം 44 ആയി.