/kalakaumudi/media/post_banners/e77b227bffdb38075af349d0fa3cc7bb80c7a886e8ec883604c63243a5d87e23.jpg)
ഫ്‌ലോറിഡ: അമേരിക്കന്‍ ലീഗില്‍ ഒര്‍ലാണ്ടോ സിറ്റിയെ നേരിട്ട ഇന്റര്‍ മയാമിയ്ക്ക് കിടിലന്‍ വിജയം. ഇന്റര്‍ മിയാമി എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് വിജയിച്ചത്. ലൂയിസ് സുവാരസും മെസ്സിയും ഇരട്ട ഗോളുകളുമായി മത്സരത്തില്‍ തിളങ്ങി. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമി ഗോള്‍ വീഴ്ത്തി തുടങ്ങി. ഗ്രെസലിന്റെ അസിസ്റ്റില്‍ നിന്ന് സുവാരസ് ആണ് ആദ്യ ഗോള്‍ നേടിയത്.
11-ാം മിനിറ്റില്‍ ഇതേ കൂട്ടുകെട്ടിലൂടെ തന്നെ രണ്ടാം ഗോളും പിറന്നു. 29-ാം മിനിറ്റില്‍ സുവാരസിന്റെ അസിസ്റ്റില്‍ നിന്ന് ടെയ്‌ലര്‍ ഇന്റര്‍ മയാമിയുടെ ലീഡ് മൂന്നാക്കൊ ഉയര്‍ത്തി. 44-ാം മിനിറ്റില്‍ മൂന്നാം ഗോള്‍ നേടി സുവാരസ് ഹാട്രിക്ക് പൂര്‍ത്തിയാക്കിയെങ്കിലും ഗോള്‍ നിഷേധിക്കപ്പെട്ടു.
രണ്ടാം പകുതിയില്‍ 57-ാം മിനിറ്റില്‍ മെസ്സി നാലാം ഗോള്‍ അടിച്ചു. അഞ്ച് ഗോളുകളോടെ മയാമി വിജയം ഉറപ്പിച്ചു. വിജയത്തോടെ 3 മത്സരങ്ങളില്‍ നിന്ന് 7 പോയിന്റുമായി ഇന്റര്‍ മയാമി ലീഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി.