ഐഎസ്എല്ലില്‍ അടുത്ത സീസണ്‍ മുതല്‍ 'വാര്‍' നിയമം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടുത്ത സീസണ്‍ മുതല്‍ വീഡിയെ അസിസ്റ്റന്റ് റഫറി (വാര്‍) നിയമം പ്രാഫല്യത്തിലാക്കാന്‍ പറ്റുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ എഐഎഫ്എഫിന്റെ വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ചു.

author-image
Athira
New Update
ഐഎസ്എല്ലില്‍ അടുത്ത സീസണ്‍ മുതല്‍ 'വാര്‍' നിയമം

ഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടുത്ത സീസണ്‍ മുതല്‍ വീഡിയെ അസിസ്റ്റന്റ് റഫറി (വാര്‍) നിയമം പ്രാഫല്യത്തിലാക്കാന്‍ പറ്റുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ എഐഎഫ്എഫിന്റെ വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ചു. ഐ എസ് എല്ലില്‍ ഇപ്പോഴുള്ള ഫീല്‍ഡ് റഫറിമാരുടെ തീരുമാനങ്ങള്‍ മിക്കതും ശരിയാണെന്നാണ് എ ഐ എഫ് എഫ്. മുന്‍പ് വാര്‍ നിയമം കൊണ്ടുവരാന്‍ ആലോചന നടത്തിയിരുന്നെങ്കിലും പണമില്ലാത്തതിനാല്‍ എഐഎഫ്എഫ് ഇക്കാര്യത്തില്‍ നിന്ന് പിന്മാറി.

അഡീഷണല്‍ വീഡിയോ റിവ്യു സിസ്റ്റം (എവിആര്‍എസ്) നടപ്പിലാക്കാനും ആലോചന നടത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വാര്‍ നിയമം വേണമെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകരുടെ അഭിപ്രായം. വാര്‍ നിയമത്തിനായുള്ള സാങ്കേതിക സംവിധാനങ്ങള്‍ക്കായി അഞ്ച് ഏജന്‍സികളെ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സമീപിച്ചിട്ടുണ്ട്.

 

 

sports news Latest News sports updates