രാജഗിരി ബിസിനസ് ലീഗ് കിരീടം ഐഒബി ചെന്നൈയ്ക്ക്

രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസ് (ആര്‍.സി.ബി.എസ്) സംഘടിപ്പിച്ച ഏഴാമത് രാജഗിരി ബിസിനസ് ലീഗ് ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയെ തോല്‍പ്പിച്ച് ചെന്നൈ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ജേതാക്കളായി. സ്‌കോര്‍ 36-63.

author-image
Web Desk
New Update
രാജഗിരി ബിസിനസ് ലീഗ് കിരീടം ഐഒബി ചെന്നൈയ്ക്ക്

ഏഴാമത് ആര്‍.ബി.എല്‍ കിരീട ജേതാക്കളായ ടീം ചെന്നൈ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്.ഇടത്തുനിന്ന്: ഡോ. ഫ്രാന്‍സിസ് സെബാസ്റ്റിയന്‍ സി.എം.ഐ, ഡോ. സൂസന്‍ മാത്യു, ഐ.ഒ.ബി കോച്ച് എസ് അരവിന്ദ്, റാണാ താലിയത്ത്, ഫാ. റെജിനാള്‍ഡ് ജോണ്‍ എന്നിവര്‍ സമീപം

തൃക്കാക്കര: രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസ് (ആര്‍.സി.ബി.എസ്) സംഘടിപ്പിച്ച ഏഴാമത് രാജഗിരി ബിസിനസ് ലീഗ് ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയെ തോല്‍പ്പിച്ച് ചെന്നൈ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ജേതാക്കളായി. സ്‌കോര്‍ 36-63.

മത്സരത്തില്‍ ഓവര്‍സീസ് ബാങ്കിന്റെ പ്രസന്ന 15 പോയിന്റ് നേടി ടോപ്പ് സ്‌കോററായി. വിജയികളായ ഓവര്‍സീസ് ബാങ്കിന് ആര്‍.ബി.എല്‍ ട്രോഫിക്ക് പുറമെ 50000 രൂപ ക്യാഷ് അവാര്‍ഡും ലഭിച്ചു. ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട, ശ്രീ കേരള വര്‍മ്മ കോളേജ് എന്നീ ടീമുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ലൂസേഴ്സ് ഫൈനലില്‍ ഫ്രാഗൊമെന്‍ കൊച്ചിയെ പരാജയപ്പെടുത്തിയാണ് ശ്രീ കേരള വര്‍മ്മ കോളേജ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. സ്‌കോര്‍ 19-45. വിജയികള്‍ക്ക് യഥാക്രമം 40000 രൂപ, 30000 രൂപ ക്യാഷ് അവാര്‍ഡുകളും ലഭിച്ചു.

ടൂര്‍ണമെന്റിന്റെ സമാപന ദിനത്തില്‍ ആര്‍.സി.ബി.എസ് അലുമിനി ടീമും, ആര്‍.സി.ബി.എസ് ഹോം ടീമും തമ്മില്‍ നടന്ന എക്സിബിഷന്‍ മത്സരം ശ്രദ്ധേയമായി. ആര്‍.ബി.എല്‍ സമാപന സമ്മേളനത്തില്‍ എറണാകുളം ജില്ലാ ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി റാണാ താലിയത്ത് മുഖ്യ അതിഥിയായി. രാജഗിരി വാലി ക്യാമ്പസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഫ്രാന്‍സിസ് സെബാസ്റ്റിയന്‍ സി.എം.ഐ, അഡ്മിനിസ്ട്രേറ്റര്‍ ഫാ. റെജിനാള്‍ഡ് ജോണ്‍ സി.എം.ഐ തുടങ്ങിയവര്‍ സംസാരിച്ചു.

kochi sports rajagiri business league