/kalakaumudi/media/post_banners/c74436fee3730fb2fb722923d9fbe614f94831a5fbd4352a1e7b6751e280868f.jpg)
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ച് അമാന്‍ ഹക്കീം ഖാന്‍. അമാന്റെ അര്‍ധസെഞ്ചുറിയാണ് ഡല്‍ഹിക്ക് താങ്ങായത്.
ഏഴാമനായി ക്രീസിലെത്തിയ അമാന്‍ 44 പന്തില്‍ മൂന്ന് വീതം ഫോറും സിക്സറും സഹിതം 51 റണ്‍സെടുത്താണ് മടങ്ങിയത്. ആറാം വിക്കറ്റില്‍ അക്സര്‍ പട്ടേലിനൊപ്പം 50 റണ്‍സിന്റെയും ഏഴാം വിക്കറ്റില്‍ റിപാല്‍ പട്ടേലിനൊപ്പം 53 റണ്‍സിന്റേയും നിര്‍ണായ കൂട്ടുകെട്ടുകള്‍ അമാന്‍ ഹക്കീം ഖാന്‍ ചേര്‍ത്തു. അര്‍ധസെഞ്ചുറിക്കൊപ്പം ഒരു റെക്കോര്‍ഡും താരം സ്വന്തമാക്കി.
ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റര്‍ ഏഴോ അതില്‍ താഴെയോ സ്ഥാനത്ത് ബാറ്റിംഗിന് ഇറങ്ങി നേടുന്ന മൂന്നാമത്തെ മാത്രം ഫിഫ്റ്റിയുടെ റെക്കോര്‍ഡാണ് അമാന്‍ ഹക്കീം ഖാന്‍ തന്റെ പേരിലാക്കിയത്.
മുംബൈ ഇന്ത്യന്‍സിനെതിരെ ഈ സീസണില്‍ തന്നെ 25 പന്തില്‍ 54 റണ്‍സ് നേടിയ അക്സര്‍ പട്ടേലാണ് പട്ടികയിലെ ടോപ് സ്‌കോറര്‍. 2017ല്‍ മുംബൈക്കെതിരെ 41 ബോളില്‍ പുറത്താവാതെ 52* റണ്‍സ് സ്വന്തമാക്കിയ ക്രിസ് മോറിസാണ് രണ്ടാമത്. ഗുജറാത്ത് ടൈറ്റന്‍സിനോട് 44 പന്തില്‍ 51 നേടിയതോടെ അമാന്‍ ഹക്കീം ഖാന്‍ മൂന്നാമനായി ഇടംപിടിച്ചു.
നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷം അമാന്‍ ഹക്കീം ഖാന്റെ ഫിഫ്റ്റിയിലും അക്സര്‍ പട്ടേല്‍(30 പന്തില്‍ 27), റിപാല്‍ പട്ടേല്‍(13 പന്തില്‍ 23) എന്നിവരുടെ പോരാട്ടത്തിലും 20 ഓവറില്‍ 8 വിക്കറ്റിന് 130 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുകയായിരുന്നു.