/kalakaumudi/media/post_banners/d0aafff5cc53a0a40e7b94af36266d2bbd4141e56cb0fe028d686c2b946ab9b9.jpg)
ബെംഗളൂരു: ഡല്‍ഹി ക്യാപിറ്റല്‍സിനെ 23 റണ്‍സിന് തോല്‍പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്.
വിരാട് കോലിയും ഫാഫ് ഡുപ്ലെസിയും നടത്തിയ ബാറ്റിങ്ങിന്റെ മികവിലാണ് ബാംഗ്ലൂര്‍ 174 റണ്‍സിലെത്തിയത്.
ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 174 റണ്‍സെടുത്തത്. 175 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് എടുത്തത്.
ടോസ് ലഭിച്ച ഡല്‍ഹി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.