ആദ്യ പന്തില്‍ കോലി ഔട്ട്! വീഴ്ത്തിയത് ബോള്‍ട്ട്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ ബോള്‍ട്ട് കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി.

author-image
Web Desk
New Update
ആദ്യ പന്തില്‍ കോലി ഔട്ട്! വീഴ്ത്തിയത് ബോള്‍ട്ട്

ബംഗളൂരു: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ ബോള്‍ട്ട് കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി. മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ ഷഹ്ബാസിനേയും മടക്കി. ബോള്‍ട്ടിനെ പുള്‍ ചെയ്യാനുള്ള ശ്രമം മിഡ് വിക്കറ്റില്‍ യഷസ്വി ജയ്സ്വാളിന്റെ കൈകളില്‍ അവസാനിച്ചു.

നേരത്തെ, ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബൗളിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. അവസാന മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ബാംഗ്ലൂര്‍ ഒരു മാറ്റം വരുത്തി. പേസര്‍ വെയ്ന്‍ പാര്‍നെല്ലിന് പകരം ഡേവിഡ് വില്ലി ടീമിലെത്തി.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്സ്വെല്‍,, മഹിപാല്‍ ലോംറോര്‍, ദിനേശ് കാര്‍ത്തിക്, ഷഹ്ബാസ് അഹമ്മദ്, വാനിന്ദു ഹസരങ്ക, സുയഷ് പ്രഭുദേശായ്, ഹര്‍ഷല്‍ പട്ടേല്‍, ഡേവിഡ് വില്ലി, മുഹമ്മദ് സിറാജ്.

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്ലര്‍, യഷസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, റിയാന്‍ പരാഗ്, ദ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ജേസണ്‍ ഹോള്‍ഡര്‍, ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചാഹല്‍.

cricket IPL 2023