/kalakaumudi/media/post_banners/5cca7b1f54269692ca0ccd6d510f501198435053345152e3b287df65e75154e1.jpg)
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈയ്‌ക്കെതിരെ ടോസ് നേടിയ ഗുജറാത്ത് ബൗളിംഗ് തിരഞ്ഞെടുത്തു. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് പാണ്ഡ്യയും കൂട്ടരും ഇറങ്ങുന്നത്.
പേസര്‍ യഷ് ദയാലിനു പകരം ദര്‍ശന്‍ നാല്‍കാണ്ഡെ ടീമില്‍ എത്തി. ചെന്നൈ ടീമില്‍ മാറ്റങ്ങളൊന്നുമില്ല.
ചൊവ്വാഴ്ചത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ നേരിട്ട് ഫൈനലില്‍ എത്തും. അതിനാല്‍, ആദ്യ അവസരത്തില്‍ തന്നെ ജയിക്കാന്‍ ഇരുടീമുകളും പോരാടും.