പ്ലേ ഓഫിന് അരികില്‍ ചെന്നൈ; നിരാശയില്‍ ഡല്‍ഹി

11 മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഡല്‍ഹി അവസാന സ്ഥാനത്ത് തുടരുന്നു.

author-image
Web Desk
New Update
പ്ലേ ഓഫിന് അരികില്‍ ചെന്നൈ; നിരാശയില്‍ ഡല്‍ഹി

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫിന് അരികിലെത്തി. ഡല്‍ഹി കാപിറ്റല്‍സിനെതിരെ 27 റണ്‍സ് വിജയം നേടിയതോടെയാണ് ചെന്നൈ പ്ലേ ഓഫിന് അടുത്തേക്ക് എത്തിയത്.

പരാജയത്തോടെ ഡല്‍ഹിയുടെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ 168 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുക്കാനാണ് സാധിച്ചത്.

മൂന്ന് വിക്കറ്റ് നേടിയ മതീഷ പതിരാനയാണ് ഡല്‍ഹിയെ തകര്‍ത്തത്. ഇതോടെ ചെന്നൈക്ക് 12 മത്സരങ്ങളില്‍ 15 പോയിന്റായി. ഗുജറാത്ത് ടൈറ്റന്‍സിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ.

11 മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഡല്‍ഹി അവസാന സ്ഥാനത്ത് തുടരുന്നു.

cricket IPL 2023