ചെന്നൈ പ്ലേ ഓഫില്‍; ഡല്‍ഹി വീണു

ദീപക് ചാഹര്‍ ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. മതീഷ പതിരാന, മഹീഷ് തീക്ഷണ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. നേരത്തെ, ഗുജറാത്ത് ടൈറ്റന്‍സും പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു.

author-image
Web Desk
New Update
ചെന്നൈ പ്ലേ ഓഫില്‍; ഡല്‍ഹി വീണു

ഡല്‍ഹി: ഐപിഎല്ലില്‍ നിര്‍ണായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 77 റണ്‍സിന് തോല്‍പ്പിച്ച് ചെന്നൈ പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമായി. ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ചെന്നൈ 224 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്.

ഡെവോണ്‍ കോണ്‍വെ (51 പന്തില്‍ 87) റിതുരാജ് ഗെയ്കവാദ് (50 പന്തില്‍ 79) സഖ്യമാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനാണ് സാധിച്ചത്. 58 പന്തില്‍ 86 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ടോപ് സ്‌കോറര്‍.

ദീപക് ചാഹര്‍ ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. മതീഷ പതിരാന, മഹീഷ് തീക്ഷണ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. നേരത്തെ, ഗുജറാത്ത് ടൈറ്റന്‍സും പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു.

 

cricket IPL 2023