മഴ കളി തുടങ്ങി! പിച്ച് മൂടി, നിരാശയില്‍ ആരാധകര്‍...

വൈകിട്ട് അഹമ്മദാബാദില്‍ മഴയും കാറ്റും ഇടിയുമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു

author-image
Web Desk
New Update
മഴ കളി തുടങ്ങി! പിച്ച് മൂടി, നിരാശയില്‍ ആരാധകര്‍...

അഹമ്മദാബാദ്: ഐപിഎല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്-ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലിന് മുമ്പ് അഹമ്മദാബാദില്‍ മഴ. മത്സരത്തിന് ടോസിടാന്‍ അര മണിക്കൂര്‍ മാത്രം അവശേഷിക്കേയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും പരിസരങ്ങളിലും മഴയെത്തിയത്.

മഴ പെയ്തതോടെ പിച്ച് പൂര്‍ണമായും മൂടിയിരിക്കുകയാണ്. ഫൈനലിനായി നേരത്തെ തന്നെ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിച്ച് തുടങ്ങിയിരുന്നു. ഇതോടെ ഏഴ് മണിക്ക് ടോസിടാന്‍ കഴിയുമോ എന്ന് വ്യക്തമല്ല.

വൈകിട്ട് അഹമ്മദാബാദില്‍ മഴയും കാറ്റും ഇടിയുമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്സ്-ഗുജറാത്ത് ടൈറ്റന്‍സ് മെഗാ ഫൈനലിനുള്ള മുഴുവന്‍ ടിക്കറ്റുകളും നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നേരത്തെ വിറ്റഴിഞ്ഞിരുന്നു. ഒരു ലക്ഷത്തിലധികം പേര്‍ ഫൈനല്‍ വീക്ഷിക്കാനെത്തും.

cricket IPL 2023