ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ടോസ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യും.

author-image
Lekshmi
New Update
 ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ടോസ്

 

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യും.ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു.കളിയിലും ക്യാപ്റ്റന്‍സിയും തഴക്കവും വഴക്കവും വന്ന ധോണിയും ഓള്‍റൗണ്ട് മികവുമായി മുന്നില്‍നിന്ന് നയിക്കുന്ന ഹാര്‍ദിക്കും നേര്‍ക്കുനേര്‍ വരുന്നുവെന്നുള്ളതാണ് ഉദ്ഘാടന മത്സരത്തിലെ പ്രത്യേകത.

റുതുരാജ് ഗെയ്ക്വാദ്,ബെന്‍ സ്റ്റോക്സ്, ഡെവോണ്‍ കോണ്‍വേ, ആംബാട്ടി റായ്ഡു എന്നിവരുടെ ബാറ്റിലേക്കാണ് സൂപ്പര്‍ കിംഗ്സ് ഉറ്റുനോക്കുന്നത്.മോയിന്‍ അലിയും രവീന്ദ്ര ജഡേജയും ശിവം ദുബേയും പന്തുകൊണ്ടും ബാറ്റുകൊണ്ടും കളിതിരിക്കാന്‍ ശേഷിയുള്ളവര്‍.ഡേവിഡ് മില്ലറുടെ അഭാവം നികത്താനാവില്ലെങ്കിലും കെയ്ന്‍ വില്യംസന്റെ സ്ഥിരതയാര്‍ന്ന പ്രകടനം ടൈറ്റന്‍സിന് കരുത്താവും.

കഴിഞ്ഞ സീസണിലെ നിരാശ മറക്കാന്‍ മികച്ച പ്രകടനം തന്നെ ലക്ഷ്യമിട്ടാണ് ചെന്നൈ ഇറങ്ങുന്നത്.ഐ.പി.എലില്‍ ഏറ്റവുമധികം ഫൈനല്‍ കളിച്ച ടീമെന്ന ഖ്യാതിയും ചെന്നൈക്കുണ്ട്.ചെന്നൈ നായകന്‍ ധോനിക്ക് പരിശീലനത്തിനിടെ പരിക്കേറ്റെന്ന വാര്‍ത്തയുണ്ടെങ്കിലും ധോനി കളിക്കുമെന്നാണ് ടീം മാനേജ്‌മെന്റ് നല്‍കുന്ന വിവരം.

IPL 2023 gujarat titans chennai super kings