/kalakaumudi/media/post_banners/3c1b63118d164f518ee4939ee845621612750f66f5c5e5631c40091fba609190.png)
ചെന്നൈ: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തകര്‍ത്ത് ചെന്നൈ. ചെന്നൈ ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലക്‌നൗവിന്റെ പോരാട്ടം 19.5 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 205ല്‍ അവസാനിച്ചു.
218 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ് ലക്‌നൗവിന് മികച്ച തുടക്കമാണ് കൈല്‍ മെയേഴ്‌സും ക്യാപ്റ്റന്‍ കെ.എല്‍.രാഹുലും( 18 പന്തില്‍ 20) നല്‍കിയത്. സ്‌കോര്‍ 79ല്‍ നില്‍ക്ക് ലക്‌നൗവിന് മെയേഴ്‌സിനെ നഷ്ടമായി. പിന്നാലെ ക്രീസിലെത്തിയ ദീപക് ഹൂഡ ആറു പന്തില്‍ രണ്ടു റണ്‍സ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ രാഹുലും പുറത്തായതോടെ 823 എന്ന നിലയിലായി ലക്‌നൗ. ഹൂഡയ്ക്കു ശേഷമെത്തിയ ക്രുനാല്‍ പാണ്ഡ്യ ഒന്‍പത് റണ്‍സെടുത്ത് പുറത്തായി.
മാര്‍കസ് സ്റ്റോയ്ന്‍സും(18 പന്തില്‍ 21) നിക്കോളാസ് പുരാനും(18 പന്തില്‍ 32) ചേര്‍ന്ന് പതിയെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചെങ്കിലും സ്‌കോര്‍ 130ല്‍ നില്‍ക്കെ സ്റ്റോയ്ന്‍സ് പുറത്തായി.
ഏഴാം വിക്കറ്റില്‍ ആയുഷ് ബദോനിയും കൃഷ്ണപ്പ ഗൗതമും പൊരുതി നോക്കിയെങ്കിലും 19.2 ഓവറില്‍ തുഷാര്‍ ദേശ്പാണ്ഡെയുടെ പന്ത് ഉടര്‍ത്തി അടിച്ച ബദോനി(18 പന്തില്‍ 23)യെ ക്യാച്ചിലൂടെ ധോണി പുറത്താക്കി.
പിന്നാലെ എത്തിയ മാര്‍ക് വുഡിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതായതോട് വിജയത്തിന് 12 റണ്‍സ് അകലെ ലക്‌നൗവിന്റെ പോരാട്ടം അവസാനിച്ചു. ചെന്നൈയ്ക്കായി മൊയീന്‍ അലി നാലു വിക്കറ്റ് വീഴ്ത്തി. തുഷാര്‍ ദേശ്പാണ്ഡെ രണ്ടും മിച്ചല്‍ സാന്തര്‍ ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ഗെയ്ക്വാദും ഡെവോണ്‍ കോണ്‍വേയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ നേടിയ 110 റണ്‍സ് കൂട്ടുകെട്ടാണ് ചെന്നൈയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്.