ചെന്നൈയ്ക്ക് ജയിച്ചേ പറ്റൂ; ഡല്‍ഹിക്ക് അഭിമാനപ്രശ്‌നം!

അവസാന മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നും വരുത്താതെയാണ് ചെന്നൈ ഇറങ്ങിയത്. ഡല്‍ഹി ലളിത് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തി.

author-image
Web Desk
New Update
ചെന്നൈയ്ക്ക് ജയിച്ചേ പറ്റൂ; ഡല്‍ഹിക്ക് അഭിമാനപ്രശ്‌നം!

 

ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മികച്ച തുടക്കം. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ചെന്നൈ ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെടുത്തു. റിതുരാജ് ഗെയ്കവാദ് (22), ഡെവോണ്‍ കോണ്‍വെ (28) എന്നിവരാണ് ക്രീസില്‍.

അവസാന മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നും വരുത്താതെയാണ് ചെന്നൈ ഇറങ്ങിയത്. ഡല്‍ഹി ലളിത് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തി.

ചെന്നൈക്ക് ഇന്നത്തെ പോരാട്ടം നിര്‍ണായകമാണ്. 15 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ചെന്നൈക്ക് ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. ഡല്‍ഹി നേരത്തെ തന്നെ പ്ലേഓഫ് കാണാതെ പുറത്തായതിനാല്‍ അഭിമാനപോരാട്ടം മാത്രമാണിത്.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, അമ്പാട്ടി റായുഡു, ശിവം ദുബെ, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി, ദീപക് ചാഹര്‍, തുഷാര്‍ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ.

ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, ഫിലിപ് സാള്‍ട്ട്, റിലീ റൂസ്സോ, യഷ് ദുള്‍, അമന്‍ ഹക്കീം ഖാന്‍, അക്സര്‍ പട്ടേല്‍, ലളിത് യാദവ്, കുല്‍ദീപ് യാദവ്, ചേതന്‍ സക്കറിയ, ഖലീല്‍ അഹമ്മദ്, ആന്റിജ് നോര്‍ജെ.

 

cricket IPL 2023 punjab CHENNAI