തിളങ്ങി റിതുരാജ്-ഡെവോണ്‍ സഖ്യം! ചെന്നൈയ്ക്ക് 172 റണ്‍സ്

ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ ഫൈനലിസ്റ്റാവാന്‍ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ 173 റണ്‍സ് വിജയലക്ഷ്യം വച്ചുനീട്ടി ചെന്നൈ സൂപ്പര്‍ കിംഗ്സ്.

author-image
Web Desk
New Update
തിളങ്ങി റിതുരാജ്-ഡെവോണ്‍ സഖ്യം! ചെന്നൈയ്ക്ക് 172 റണ്‍സ്

ചെന്നൈ: മികച്ച പ്രകടനവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഓപ്പണിംഗ് സഖ്യമായ റിതുരാജ് ഗെയ്കവാദും ഡെവോണ്‍ കോണ്‍വെയും. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഒന്നാം ക്വാളിഫയറില്‍ 87 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. നേട്ടങ്ങളുടെ ഒരു പട്ടികയില്‍ ഇരുവര്‍ക്കും ഇടം നേടി. ചെന്നൈക്ക് വേണ്ടി ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ താരങ്ങളുടെ പട്ടികയിലാണ് സഖ്യം എത്തിയത്. നിലവില്‍ ഇരുവരും 9 അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുകളില്‍ പങ്കാളിയായി. ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് ഇരുവരും.

13 തവണ അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയ മുരളി വിജയ്- മൈക്കല്‍ ഹസി സഖ്യമാണ് ഒന്നാമത്. 10 വീതം അര്‍ധ സെഞ്ചുറികളുമായി രണ്ടാം സ്ഥാനത്ത് രണ്ട് സഖ്യങ്ങളുണ്ട്. എം സ് ധോണി- സുരേഷ് റെയ്ന, മൈക്കല്‍ ഹസി- സുരേഷ് റെയ്ന സഖ്യമാണ് രണ്ടാം സ്ഥാനത്ത്. ധോണി- രവീന്ദ്ര ജഡേജ സഖ്യത്തിന് ഒമ്പത് അര്‍ധ സെഞ്ചുറികള്‍ വീതമുണ്ട്. റിതുരാജ്- കോണ്‍വെ സഖ്യത്തോടൊപ്പം മൂന്നാം സ്ഥാനത്താണ് ഇരുവരും.

44 പന്തില്‍ 60 റണ്‍സ് നേടിയാണ് റിതുരാജ് മടങ്ങിയത്. ഇതില്‍ ഒരു സിക്സും ഏഴ് ഫോറും ഉള്‍പ്പെടും. ഈ സീസണില്‍ ഗുജറാത്തിനെതിരെ ആദ്യ മത്സരത്തില്‍ 50 പന്തില്‍ 92 റണ്‍സ് നേടാനും റിതുരാജിനായിരുന്നു.

ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് പാണ്ഡ്യപ്പട ഇറങ്ങുന്നത്. പേസര്‍ യഷ് ദയാലിന് പകരം ദര്‍ശന്‍ നാല്‍കാണ്ഡെ ടീമിലെത്തി. സിഎസ്‌കെയില്‍ മാറ്റങ്ങളൊന്നുമില്ല.

ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ ഫൈനലിസ്റ്റാവാന്‍ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ 173 റണ്‍സ് വിജയലക്ഷ്യം വച്ചുനീട്ടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ചെപ്പോക്കിലെ ആദ്യ ക്വാളിഫയറില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ സിഎസ്‌കെ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എടുക്കുകയായിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ദാസുന്‍ ശനക, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, ദര്‍ശന്‍ നാല്‍കാണ്ഡെ, മോഹിത് ശര്‍മ്മ, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്ക്വാദ്, ദേവോണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, ശിവം ദുബെ, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷന.

cricket IPL 2023