ഈ മത്സരം എന്തുവില കൊടുത്തും ചെന്നൈയ്ക്ക് ജയിക്കണം!

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.

author-image
Web Desk
New Update
ഈ മത്സരം എന്തുവില കൊടുത്തും ചെന്നൈയ്ക്ക് ജയിക്കണം!

ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ ഇന്നിറങ്ങുന്നത്. ഹൈദരാബാദ് ടീമില്‍ ടി നടരാജന് പകരം ഉമ്രാന്‍ മാലിക് തിരിച്ചെത്തി.

ഹൈദരാബാദിനെതിരെ നേടുന്ന വമ്പന്‍ ജയം പോയന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ സഹായിക്കും, അതിനാല്‍, എങ്ങനെയും ചെന്നൈയ്ക്ക് ഈ മത്സരം ജയിക്കണം.

പേസര്‍ ദീപക് ചാഹറും കാല്‍പാദത്തിനേറ്റ പരിക്ക് മൂലം കഴിഞ്ഞ മൂന്ന് കളി നഷ്ടമായ ബെന്‍ സ്റ്റോക്‌സും ഇന്നും ചെന്നൈ ടീമിലില്ല.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവന്‍): ഹാരി ബ്രൂക്ക്, മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, അഭിഷേക് ശര്‍മ്മ, വാഷിംഗ്ടണ്‍ സുന്ദര്‍, മാര്‍ക്കോ ജാന്‍സെന്‍, ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡേ, ഉമ്രാന്‍ മാലിക്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് (പ്ലേയിംഗ് ഇലവന്‍): റുതുരാജ് ഗെയ്ക്വാദ്, ഡെവണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, ശിവം ദുബെ, മൊയിന്‍ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി, മഹേഷ് തീക്ഷണ, തുഷാര്‍ ദേശ്പാണ്ഡെ, ആകാശ് സിംഗ്, മതീഷ പതിരണ.

cricket IPL 2023 hyderabad CHENNAI