/kalakaumudi/media/post_banners/d1cc68749cce55bc301cae7d6dd3f57babef130d086171de2c500aab4dbaf77b.jpg)
ജയ്പുര്‍: ഗ്രൗണ്ടില്‍ ധാരാളം മഞ്ഞനിറം കാണുന്നുണ്ട്. കാരണം എന്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം! കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിന് പിന്നാലെ ജയ്പുരിലും സൂപ്പര്‍ കിംഗ്‌സ് ആരാധകരുടെ നിറസാന്നിധ്യം കണ്ട് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ കമന്റാണിത്! എം എസ് ധോണിക്ക് പിന്തുണയുമായാണ് മഞ്ഞപ്പട സ്റ്റേഡിയത്തില്‍ നിറയുന്നത്. കഴിഞ്ഞ ഈഡന്‍ ഗാര്‍ഡന്‍സിലും മുംബൈയിലും മഞ്ഞക്കടല്‍ നിറഞ്ഞിരുന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയുള്ള മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്ഥിരം ടീമുമായാണ് ചെന്നൈ കളത്തില്‍ ഇറങ്ങിയിട്ടുള്ളത്.
ട്രെന്‍ഡ് ബോള്‍ട്ട് പരിക്ക് മൂലം കളിക്കാത്തത് രാജസ്ഥാന് കനത്ത തിരിച്ചടിയാണ്. യശ്വസി ജയ്‌സ്‌വാള്‍ - ജോസ് ബട്‌ലര്‍ സഖ്യം മിന്നുന്ന തുടക്കമാണ് രാജസ്ഥാന്‍ റോയല്‍സിന് നല്‍കിയിരിക്കുന്നത്.
ആദ്യ ഓവറ് മുതല്‍ ചെന്നൈ ടീമിനെ കടന്നാക്രമിച്ച ജയ്‌സ്‌വാളാണ് കൂടുതല്‍ അപകടകാരി. യുവതാരത്തിന് മികച്ച പിന്തുണയാണ് ബട്‌ലര്‍ നല്‍കുന്നത്. പവര്‍ പ്ലേ അവസാനിച്ചപ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 64 റണ്‍സ് എന്ന നിലയിലാണ് രാജസ്ഥാന്‍.