മഞ്ഞക്കടലായി സ്‌റ്റേഡിയം, മുഴങ്ങുന്നത് സിഎസ്‌കെയുടെയും ധോണിയുടെയും ചാന്റുകള്‍!

മുഴുവന്‍ ടിക്കറ്റുകളും വിറ്റ് തീര്‍ന്നതിനാല്‍ ഒരു ലക്ഷത്തിലേറെ ആരാധകര്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരെത്തുന്ന ഫൈനലാകും ഇത്.

author-image
Web Desk
New Update
മഞ്ഞക്കടലായി സ്‌റ്റേഡിയം, മുഴങ്ങുന്നത് സിഎസ്‌കെയുടെയും ധോണിയുടെയും ചാന്റുകള്‍!

അഹമ്മദാബാദ്: ഐപിഎല്‍ 2023 ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകരെ കൊണ്ട് സ്റ്റേഡിയം നിറഞ്ഞു. മണിക്കൂറുകള്‍ മുമ്പേ ആരാധകരുടെ നീണ്ട ക്യൂ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ജേഴ്സി അണിഞ്ഞാണ് ആരാധകരില്‍ അധികവും.

ആരാധകര്‍ സ്റ്റേഡിയത്തിന് പുറത്ത് സിഎസ്‌കെയുടേയും ധോണിയുടേയും ചാന്റുകള്‍ മുഴക്കുന്നു. മത്സരം കാണാന്‍ ചെന്നൈയില്‍ നിന്ന് ഏറെ ആരാധകര്‍ ഇവിടെ എത്തിയിട്ടുണ്ട്.

ഇന്ത്യന്‍സമയം വൈകിട്ട് ഏഴരയ്ക്കാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്-ഗുജറാത്ത് ടൈറ്റന്‍സ് കലാശപ്പോരാട്ടം ആരംഭിക്കുക. ഏഴ് മണിക്ക് ടോസ് വീഴും. ഇതിന് മുന്നോടിയായി സ്റ്റേഡിയത്തില്‍ വന്‍ സംഗീത-നൃത്ത പരിപാടി അരങ്ങേറും.

മുഴുവന്‍ ടിക്കറ്റുകളും വിറ്റ് തീര്‍ന്നതിനാല്‍ ഒരു ലക്ഷത്തിലേറെ ആരാധകര്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരെത്തുന്ന ഫൈനലാകും ഇത്.

cricket IPL 2023 chennai super kings