/kalakaumudi/media/post_banners/c0b33714d4d677e9a4e1b2189aa846e199e43c972bbc87f97ab0e88dda5a5c81.png)
ലഖ്നൗ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് തകര്‍ച്ചയോടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്നൗ പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ മൂന്നു പേരെ നഷ്ടമായി. വെറും 31 റണ്‍സാണ് നേടാനായത്.
നാലാം ഓവറില്‍ മൊയീന്‍ അലിയുടെ പന്തില്‍ കെയ്ല്‍ മെയേഴ്സിനെ(17 പന്തില്‍ 14) ലോംഗ് ഓഫില്‍ റുതുരാജ് ഗെയ്ക്വാദ് ക്യാച്ചെടുത്ത് പുറത്താക്കി. പവര്‍പ്ലേയിലെ അവസാന ഓവറിന്റെ നാലാം പന്തില്‍ മനന്‍ വോറയെ(11 പന്തില്‍ 10) മഹീഷ് തീക്ഷന ബൗള്‍ഡാക്കി.
തൊട്ടടുത്ത ബോളില്‍ ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യ ഗോള്‍ ഡക്കായി സ്ലിപ്പില്‍ അജിങ്ക്യ രഹാനെയുടെ ക്യാച്ചില്‍ മടങ്ങി.
ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസും (1 പന്തില്‍ 4*), കരണ്‍ ശര്‍മ്മയും(6 പന്തില്‍ 3*) റണ്‍സെടുത്ത് ക്രീസില്‍ നില്‍ക്കുന്നു.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: കെയ്ല്‍ മെയേഴ്സ്, മനന്‍ വോറ, കരണ്‍ ശര്‍മ്മ, ആയുഷ് ബദോനി, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ(ക്യാപ്റ്റന്‍), കൃഷ്ണപ്പ ഗൗതം, നവീന്‍ ഉള്‍ ഹഖ്, രവി ബിഷ്ണോയി, മൊഹ്സീന്‍ ഖാന്‍.
സബ്സ്റ്റിറ്റിയൂട്ട്സ്: ക്വിന്റണ്‍ ഡികോക്ക്, ദീപക് ഹൂഡ, ഡാനിയേല്‍ സാംസ്, യഷ് താക്കൂര്‍, പ്രേരക് മങ്കാദ്.
ചെന്നൈ സൂപ്പര്‍ കിംഗ്സ്: റുതുരാജ് ഗെയ്ക്വാദ്, ദേവോണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, മൊയീന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ് ധോണി(വിക്കറ്റ് കീപ്പര്‍/നായകന്‍), ദീപക് ചഹാര്‍, മതീഷ പതിരാന, തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷന.
സബ്സ്റ്റിറ്റിയൂട്ട്സ്: അമ്പാട്ടി റായുഡു, മിച്ചല്‍ സാന്റ്നര്‍, എസ് സേനാപതി, ഷെയ്ഖ് റഷീദ്, ആകാശ് സിംഗ്.