/kalakaumudi/media/post_banners/b80db95aa849e5f2985162ab31d107e975d2139f54e1e34d8bb76094e8866723.jpg)
ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.
മുംബൈ നിരയില്‍ ഇന്നും പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇല്ല. ട്രൈസ്റ്റന്‍ സ്റ്റബ്‌സിന് പകരം പേസര്‍ റിലെ മെറിഡിത്ത് മുംബൈ നിരയില്‍ അരങ്ങേറുന്നു.
മറുവശത്ത് ഡല്‍ഹി ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. ഖലീല്‍ അഹമ്മദിന് പകരം യാഷ് ദുള്‍ ഡല്‍ഹിയുടെ ആദ്യ ഇലവനിലെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ താരം റിലീ റോസോവിന് പകരം ബംഗ്ലാദേശി പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനും ഡല്‍ഹിയുടെ അന്തിമ ഇലവനിലെത്തി.
ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ ജയം തേടിയാണ് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഇന്നിറങ്ങുന്നത്.
ഡല്‍ഹി ക്യാപിറ്റല്‍സ് (പ്ലേയിംഗ് ഇലവന്‍): പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡെ, യാഷ് ദുല്‍, റോവ്മാന്‍ പവല്‍, ലളിത് യാദവ്, അക്‌സര്‍ പട്ടേല്‍, അഭിഷേക് പോറെല്‍,കുല്‍ദീപ് യാദവ്, ആന്റിച്ച് നോര്‍ക്യ, മുസ്തഫിസുര്‍ റഹ്‌മാന്‍
മുംബൈ ഇന്ത്യന്‍സ് (പ്ലേയിംഗ് ഇലവന്‍): രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, നെഹാല്‍ വധേര, ഹൃത്വിക് ഷോക്കീന്‍, റിലേ മെറെഡിത്ത്, അര്‍ഷാദ് ഖാന്‍, പിയൂഷ് ചൗള, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്.