/kalakaumudi/media/post_banners/398b18f85e9dc30a1fc4add71d02bb069cb289c758225ea1c61837d546c1bff5.jpg)
ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ രാജസ്ഥാനെ ബാറ്റിങ്ങിന് അയച്ചു.
പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തില്‍ പരുക്കേറ്റ ജോസ് ബട്‌ലര്‍ ഇന്നു കളിക്കും. മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കല്‍, കെ.എം. ആസിഫ് എന്നിവര്‍ ഇന്ന് കളിക്കുന്നില്ല. പകരക്കാരായി ധ്രുവ് ജുറേല്‍, പേസര്‍ സന്ദീപ് ശര്‍മ എന്നിവര്‍ രാജസ്ഥാന്‍ ടീമിലെത്തി.
ഡല്‍ഹി ടീമിലും മാറ്റങ്ങളുണ്ട്. മിച്ചല്‍ മാര്‍ഷിനു പകരം റോവ്മന്‍ പവല്‍ ഇന്നു കളിക്കും. ലളിത് യാദവ്, മനീഷ് പാണ്ഡെ എന്നിവരും ഡല്‍ഹി പ്ലേയിങ് ഇലവനിലുണ്ട്.
ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേയിങ് ഇലവന്‍ ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), മനീഷ് പാണ്ഡെ, റിലീ റൂസോ, റോവ്മന്‍ പവല്‍, ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍, അഭിഷേക് പൊറേല്‍ (വിക്കറ്റ് കീപ്പര്‍), ആന്റിച് നോര്‍ട്യ, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.
രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മിയര്‍, ധ്രുവ് ജുറേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ജേസണ്‍ ഹോള്‍ഡര്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, യുസ്‌വേന്ദ്ര ചെഹല്‍.