സായ് 47 പന്തില്‍ 96 റണ്‍സ്! ഗുജറാത്തിന് കൂറ്റന്‍ സ്‌കോര്‍, ചെന്നൈ വിയര്‍ക്കുമോ?

By web desk.29 05 2023

imran-azhar

 

 

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് കൂറ്റന്‍ സ്‌കോര്‍. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 214 റണ്‍സ് അടിച്ചെടുത്തു.

 

47 പന്തില്‍ 96 റണ്‍സ് അടിച്ചെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. വൃദ്ധിമാന്‍ സാഹ (39 പന്തില്‍ 54), ശുഭ്മാന്‍ ഗില്‍ (39) മികച്ച പ്രകടനം പുറത്തെടുത്തു. മതീഷ പതിരാന രണ്ട് വിക്കറ്റെടുത്തു.

 

നേരത്തെ, ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി, ഗുജറാത്തിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഗില്‍- സാഹ സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഏഴാം ഓവറില്‍ ഗില്‍ മടങ്ങി. ജഡേജയുടെ പന്തില്‍ ധോണി സ്റ്റംപ് ചെയ്താണ് ഗില്‍ മടങ്ങുന്നത്.

 

മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സാഹ- സായ് സഖ്യം മനോഹരമായി ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും 64 റണ്‍സ് കൂട്ടിചേര്‍ത്തു. സാഹ ഒരു സിക്സു അഞ്ച് ഫോറും നേടി. ചാഹറിന്റെ പന്തില്‍ ധോണിക്ക് ക്യാച്ച് നല്‍കിയാണ് സാഹ മടങ്ങുന്നത്.

 

സായ്- ഹാര്‍ദിക് സഖ്യം ഗുജറാത്തിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. ആറ് സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സായിയുടെ ഇന്നിംഗ്സ്. ഹാര്‍ദിക്കിനൊപ്പം 91 റണ്‍സ് ചേര്‍ക്കാനും സായിക്കായി. ഹാര്‍ദിക് (12 പന്തില്‍ 21) പുറത്താവാതെ നിന്നു. റാഷിദ് ഖാനാണ് (0) പുറത്തായ മറ്റൊരു താരം.

 

 

 

OTHER SECTIONS