അവസരം പാഴാക്കി ചാഹര്‍; ജീവന്‍ കിട്ടിയ ഗില്‍ തകര്‍ത്തടിച്ചു, ഏഴാം ഓവറില്‍ മടക്കം

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ആവേശത്തുടക്കം. ഗില്ലിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തിയത്. ചെന്നൈ ആരാധകരെ നിരാശപ്പെടുത്തി.

author-image
Web Desk
New Update
അവസരം പാഴാക്കി ചാഹര്‍; ജീവന്‍ കിട്ടിയ ഗില്‍ തകര്‍ത്തടിച്ചു, ഏഴാം ഓവറില്‍ മടക്കം

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ആവേശത്തുടക്കം. ഗില്ലിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തിയത്. ചെന്നൈ ആരാധകരെ നിരാശപ്പെടുത്തി.

തുഷാര്‍ ദേശ്പാണ്ഡെയെറിഞ്ഞ രണ്ടാം ഓവറില്‍ അനായാസ ക്യാച്ച് ബാക്ക്വേര്‍ഡ് സ്‌ക്വയറില്‍ ദീപക് ചാഹര്‍ വിട്ടുകളഞ്ഞു. നേരിട്ട് കയ്യിലേക്ക് വന്ന പന്തതാണ് ചാഹര്‍ നിലത്തിട്ടത്.

പുതുജീവന്‍ കിട്ടിയതോടെ മുന്‍പിന്‍ നോക്കാതെ ഗില്‍ തകര്‍ത്തടിക്കാന്‍ തുടങ്ങി. ഗില്‍- സാഹ സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഏഴാം ഓവറില്‍ ഗില്‍ മടങ്ങി. ജഡേജയുടെ പന്തില്‍ ധോണി സ്റ്റംപ് ചെയ്താണ് ഗില്‍ മടങ്ങുന്നത്. ഏഴ് ബൗണ്ടറികള്‍ ഗില്ലിന്റെ അക്കൗണ്ടിലുണ്ടായിരുന്നു.

ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മികച്ച തുടക്കം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെടുത്തട്ടുണ്ട്. വൃദ്ധിമാന്‍ സാഹ (37), സായ് സുദര്‍ശന്‍ (4) എന്നിവരാണ് ക്രീസില്‍.

നേരത്തെ, ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി, ഗുജറാത്തിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, ശിവം ദുബെ, അമ്പാട്ടി റായുഡു, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി, ദീപക് ചാഹര്‍, തുഷാര്‍ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ, മതീഷ പതിരാന.

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ജോഷ്വ ലിറ്റില്‍.

 

gujarat cricket IPL 2023 CHENNAI