/kalakaumudi/media/post_banners/1aba5d615badb9db86f1ea01808a34c48608cb730a303bd7fb6271484b18b069.jpg)
അഹമ്മദാബാദ്: ഐപിഎല്‍ 2023 കലാശപോരാട്ടം റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്ക് മാറ്റി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസിനു മുമ്പേ കനത്ത മഴയും ഇടിമിന്നലും എത്തിയതോടെയാണ് മത്സരം മാറ്റിവച്ചത്.
വൈകിട്ട് തകര്‍ത്തു പെയ്ത മഴയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം പ്രതിസന്ധിയിലായി. ഉച്ചവരെ തെളിഞ്ഞ ആകാശമായിരുന്നു. വൈകുന്നേരം ഇടിമിന്നലോടെ മഴ എത്തി.
ഇടയ്ക്ക് മഴ മാറിയതോടെ പിച്ചിലെ കവര്‍ മാറ്റി താരങ്ങള്‍ അവസാന വട്ട വാം അപ്പ് പ്രക്ടീസിന് തയ്യാറെടുത്തു. എന്നാല്‍, വീണ്ടും മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങിയതോടെ മത്സരം പ്രതിസന്ധിയിലായി.
ഓവറുകള്‍ വെട്ടിച്ചുരുക്കാതെ മത്സരം നടത്താന്‍ നിശ്ചയിച്ച സമയം 9 30 ആയിരുന്നു. ഈ സമയം പിന്നിട്ടിട്ടും മഴ തുടര്‍ന്നു. അഞ്ച് ഓവര്‍ വീതമുള്ള മത്സരം നടത്താനായി നിശ്ചയിച്ചിരുന്ന അവസാന സമയപരിധി 12 06 ആയിരുന്നു. അതിനിടെ, രാത്രി പതിനൊന്നു മണിയോടെ മഴ തോര്‍ന്നില്ലെങ്കില്‍ മത്സരം തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്‌ക്കേണ്ടി വരും എന്ന സൂചനയും അമ്പയര്‍മാര്‍ നല്‍കി.